ജില്ലാ തല സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സായുധസേന പതാക ദിനാചരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ കളക്ടർ അലക്സ് അലക്സ് വർഗീസ് നിർവഹിച്ചു
ദിനാചരണത്തോടുനുബന്ധിച്ച് നടന്ന പതാക വില്പനയുടെ ജില്ലാ തല ഉദ്‌ഘാടനം ആദ്യ പതാക സ്വീകരിച്ചു കൊണ്ടാണ് കളക്ടർ ഉദ്‌ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കേണൽ സി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി സുധാകരൻ, ആലപ്പുഴ ഇ സി.എച്ച്.എസ് മേധാവി
കേണൽ സണ്ണി കുര്യൻ, 11 (കെ)എൻ.സി. സി ആലപ്പുഴ ലഫ്. കേണൽ ലിജു നായർ, അസ്സി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ പി പി പ്രസാദ്, വിവിധ വിമുക്തഭട സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു.
വിവിധ കോളേജുകളിൽ നിന്നുള്ള എൻ. സി. സി. കേഡറ്റുകളും പങ്കെടുത്തു. പത്തു രൂപ വിലയുള്ള ടോക്കൺ ഫ്ലാഗ്, 20 രൂപ വിലയുള്ള കാർ ഫ്ലാഗ് 100 രൂപ വിലയുള്ള കാർ സ്റ്റിക്കറുകളും ആണ് വിതരണം ചെയ്യുക.
പതാക വില്പനയിലൂടെ സമാഹരിക്കുന്ന തുക യുദ്ധത്തിൽ വീരചരമം പ്രാപിച്ച ജവാന്മാരുടെ ആശ്രിതരുടെയും അംഗ വൈകല്യം സംഭവിച്ചവരുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസത്തിനായാണ് ഉപയോഗിക്കുന്നത്.
- Log in to post comments