ഇലക്ഷന്‍ വിഭാഗങ്ങളും വില്ലേജ് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കണം
പ്രത്യേക സംക്ഷിത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി നാളെയും ( ഡിസംബര്‍ 8) രണ്ടാം ശനിയാഴ്ചയായ ഡിസംബര്‍ 14 നും താലൂക്ക്, വില്ലേജ് തലങ്ങളി'ല്‍ (ഏറനാട്, നിലമ്പൂര്‍,വണ്ടൂര്‍ നിയമസഭാമണ്ഡലങ്ങളില്‍) പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട ഇലക്ഷന്‍ വിഭാഗങ്ങളും വില്ലേജ് ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും, കക്ഷികള്‍ക്ക് ആവശ്യമായ രീതിയില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനും ട്രൈബല്‍ പോളിങ് ബൂത്ത് ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ബി.എല്‍.ഒമാര്‍ ബൂത്ത് പരിധിയില്‍ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. കാമ്പയിന്‍ നടത്തുന്നതിന് പരമാവധി പ്രചരണം നല്‍കണമെന്നും കാമ്പയിന് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments