Skip to main content

ഡ്രൈഡേ പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം എന്നീ വാർഡ് പരിധികളിലെ എല്ലാ മദ്യഷോപ്പുകൾക്കും ഡിസംബർ എട്ട് വൈകീട്ട് ആറ് മണി മുതൽ ഡിസംബർ 11 വൈകീട്ട് ആറ് മണി വരെ ഡ്രൈഡേ ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം പ്രഖ്യാപിച്ചു. ഈ കാലയളവിൽ വ്യക്തികൾ മദ്യം സംഭരിക്കുന്നതും അനധികൃത മദ്യവ്യാപാരവും നടക്കുന്നില്ലെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടു.

date