Post Category
കൗൺസിലർ നിയമനം
ജയിൽ വകുപ്പിൽ ഏഴ് കൗൺസിലർമാരെ പ്രതിമാസ വേതന വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെൻട്രൽ ജയിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ തവനൂർ, അതീവ സുരക്ഷ ജയിൽ വിയ്യൂർ, തുറന്ന ജയിൽ നെട്ടുകാൽത്തേരി, ചീമേനി എന്നീ ജയിൽ സ്ഥാപനങ്ങളിലാണ് കൗൺസിലർമാരെ നിയമിക്കുന്നത്. താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ ജനറൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്, ജയിലാസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 12 വിലാസത്തിലോ വകുപ്പിന്റെ keralaprisons@gov.in ഇമെയിൽ വിലാസത്തിലോ ഡിസംബർ 23 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.keralaprisons.gov.in.
പി.എൻ.എക്സ്. 5561/2024
date
- Log in to post comments