Skip to main content

മൊബൈൽ സെപ്റ്റേജ് യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് (ഡിസംബർ 10)

      അമൃത് മിഷൻ ശബരിമല തീർത്ഥാടന കേന്ദ്രത്തിലേക്ക് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകൾ വിന്യസിക്കുന്നു. ആദ്യഘട്ടമായി ഡിസംബർ 10ന് (ഇന്ന്) രണ്ട് യൂണിറ്റുകളും രണ്ടാം ഘട്ടമായി 15ന് 2 യൂണിറ്റുകളുമാണ് വിന്യസിക്കുന്നത്. തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളായ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ വിന്യസിക്കുന്നത്.

       വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഡിസംബർ 10ന് വൈകിട്ട് 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.

        സെപ്റ്റേജ് മാലിന്യത്തോടൊപ്പം ദ്രവ മാലിന്യവും സംസ്കരിക്കുന്നതിനുള്ള സംവിധാനം ഈ യൂണിറ്റികളിലുണ്ട്. തീർത്ഥാടന കാലത്ത് ശബരിമലയിലും പരിസരങ്ങളിലും ഉണ്ടാകുന്ന ദ്രവമാലിന്യ പ്രശ്നം ഒരു പരിധിവരെ പരിഹിക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധ്യമാകും. ശബരിമലയിലെത്തുന്ന ഭക്തർക്ക് മാലിന്യ മുക്തമായ അന്തരീക്ഷം ഒരുക്കുന്നതിന് വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ അമൃത് കേരള ഘടകമാണ് മുൻകൈ എടുക്കുന്നത്.

പി.എൻ.എക്സ്. 5564/2024

date