ഒരു പിടി നന്മ': മികച്ച സ്‌കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കി
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 800 സ്‌ക്കൂളുകളെ കോര്‍ത്തിണക്കി നടപ്പിലാക്കിയ 'ഒരു പിടി നന്മ' പദ്ധതിയില്‍ 2023-24 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 12 സ്‌ക്കുളുകള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഗവ. എച്ച് എസ് മണ്ണഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ പി.പി ചിത്തരജ്ഞന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി ചടങ്ങില്‍് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ജെസിഐ ആലപ്പി സ്‌പോണ്‍സര്‍ ചെയ്യ്ത 10000, 5000, 2500 ക്യാഷ് പ്രൈസും ഫലകവും സമ്മാനിച്ചു.
ഒരുപിടി നന്മ പദ്ധതി ആലപ്പുഴ ജില്ലയില്‍ ഫലപ്രദമായ നടപ്പിലാക്കാന്‍ സാധിച്ചതിന്റെ വെളിച്ചത്തില്‍ പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുന്നതിനുള്ള പദ്ധതി മാര്‍ഗ്ഗരേഖ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജോയിന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍ വി പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രന്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത്ത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സബീന, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് ഡോ. ഷെബിന്‍ ഷാ, കോഡിനേറ്റര്‍ അമൃത സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗം നവാസ് നൈന, മണ്ണഞ്ചേരി എച്ച്. എം. ഹഫ്‌സ കെ., പി ടി. എ പ്രസിഡന്റ് സി. എച്ച് റഷീദ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിജയികളായ സ്‌കൂളുകളുടെ പേരുകളും സഹകരിച്ച പഞ്ചായത്തുകളും യഥാക്രമം:
1. ഗവ. യു പി എസ് പറയകാട് (കുത്തിയതോട് പഞ്ചായത്ത്)
2. ഗവ യു പി എസ് ആഞ്ഞിലിപ്ര ( ചെട്ടികുളങ്ങര)
3. സെന്റ്. ജോസഫ് ഗേള്‍സ് എച്ച് എസ് ആലപ്പുഴ (ആലപ്പുഴ മുന്‍സിപ്പാലിറ്റി)
പ്രോത്സാഹന സമ്മാനം:
ഗവ. യു പി എസ് പല്ലുവേലില്‍ഭാഗം (ചേന്നം പള്ളിപ്പുറം)
ക്രസന്റ് പബ്ലിക്ക് സ്‌ക്കൂള്‍ (മണ്ണഞ്ചേരി)
ഗവ.മുഹമ്മദന്‍ എച്ച് എസ് കൊല്ലകടവ് ( ചെറിയനാട്)
ഗവ യു പി എസ് ചതുര്‍ഥ്യാകരി (പുളിങ്കുന്ന്)
സെന്റ്. ജോസഫ് എല്‍ പി എസ് ഒറ്റമശ്ശേരി (കടക്കരപ്പള്ളി)
ജി.എല്‍ പി എസ് തിരുവിഴ (മാരാരിക്കുളം വടക്ക് പഞ്ചായത്ത്)
ഗവ എല്‍ പി എസ് പായിപ്പാട് (വീയപുരം)
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം (തൈക്കാട്ടുശ്ശേരി)
ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി എസ് പുറക്കാട്.
- Log in to post comments