Post Category
ജില്ലാതല ബഡ്സ് കലോത്സവം നാളെ (11)
ജില്ലാതല ബഡ്സ് കലോത്സവം 'മിന്നാരം 2024' ഡിസംബര്‍ 11, 12 ദിവസങ്ങളിലായി പുന്നപ്ര ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഡിസംബര്‍ 11 രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാഗേഷ് അധ്യക്ഷത വഹിക്കും. ഡിസംബര്‍ 12ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിര്‍വ്വഹിക്കും. ഫോക്ലോര് അക്കാദമി ചെയര്മാന്. ഒ. എസ്.ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുക്കും. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ചലച്ചിത്ര താരം അനൂപ് ചന്ദ്രന് നിര്‍വ്വഹിക്കും.
date
- Log in to post comments