Skip to main content

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സ്‌പെഷ്യല്‍ ക്യാമ്പ്: 194 അപേക്ഷകള്‍ തീര്‍പ്പാക്കി

നാഷണല്‍ ട്രസ്റ്റ് മലപ്പുറം ലോക്കല്‍ ലെവല്‍ കമ്മറ്റിയുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സ്‌പെഷ്യല്‍ ക്യാമ്പ് നിലമ്പൂര്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്നു. കാളികാവ്, മങ്കട, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലുള്ള 194 അപേക്ഷകള്‍ തീര്‍പ്പാക്കി. മലപ്പുറം ജില്ലയിലെ 18 ന് മുകളില്‍ പ്രായമുള്ള ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള കാമ്പയിന്റെ ഭാഗമായാണ് പരിപാടി. ചോക്കാട്, മൂത്തേടം, പൂക്കോട്ടുപാടം, മമ്പാട്, കാളികാവ് ബഡ്സ് സ്‌കൂളുകള്‍ ക്യാമ്പിന് ആവശ്യമായ സഹായം നല്‍കി.

അസിസ്റ്റന്റ് കളക്ടര്‍ ആര്യ വി.എം, എന്‍ ജി ഒ സെക്രട്ടറി ടി.എം താലീസ്,  പി.ഡബ്ല്യു.ഡി മെമ്പര്‍ അബ്ദുല്‍ നാസര്‍, എല്‍.എല്‍.സി ജില്ലാ കോര്‍ഡിനേറ്റര്‍മാരായ അര്‍ച്ചന, ഷാഹിന, ബഡ്‌സ്/ബിആര്‍സി അധ്യാപകര്‍  നേതൃത്വം നല്‍കി. ഡിസംബര്‍ 11 ന് തിരൂര്‍ ബഡ്‌സ് സ്‌കൂളിലും 12 ന് പൊന്നാനി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും ബഡ്സ് സ്‌കൂളിന്റെ സഹായത്തോടെ മലപ്പുറം നാഷണല്‍ ട്രസ്റ്റ് എല്‍ എല്‍ സി  സ്‌പെഷ്യല്‍ ഹിയറിങ് നടത്തും.
 

date