Skip to main content

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കി

വൃത്തിഹീനമായ സാഹചര്യത്തിൽ ജില്ലയിൽ പ്രവർത്തിച്ചിരുന്ന  വിവിധ ഹോട്ടലുകൾക്ക്  ആലപ്പുഴ 
 ആർഡിഒ പിഴ ചുമത്തിയതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വൈ ജെ സുബിമോൾ  അറിയിച്ചു.  കനാൽ ഹോട്ടൽ, കനാൽ വാർഡ് എന്ന സ്ഥാപനത്തിന് 70,000 രൂപയും, ബിസ്മില്ല ഹോട്ടൽ, റയിൽവേ സ്റ്റേഷൻ ആലപ്പുഴ  20,000 രൂപയും, സൂര്യ ഹോട്ടൽ ആറാട്ടുവഴി 20,000 രൂപയും ആർഡിഒ ആലപ്പുഴ പിഴ ചുമത്തി.  ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ വി രാഹുൽ രാജ് , എം മീര ദേവി , ചിത്ര മേരി തോമസ് എന്നിവർ നടത്തിയ പരിശോധനയിലാണ് നടപടി.

date