Skip to main content

അനധികൃത ക്ഷേമ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും : ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം ചേർന്നു

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ലാതെ സംസ്ഥാനത്ത് നിരവധി ക്ഷേമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അറിയിച്ചു. ക്ഷേമസ്ഥാപനങ്ങളുടെ പേരിൽ നടത്തപ്പെടുന്ന അനധികൃത പണപിരിവ്, അധികൃതരിൽ നിന്നും അനുമതിയോ അംഗീകാരമോ വാങ്ങാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത്, ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങാതെ ക്ഷേമ സ്ഥാപനങ്ങൾ വിലാസം മാറ്റുന്നത്, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ആളുകളെ താമസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതിന് ബോർഡ് യോഗത്തിൽ തീരുമാനമായി.

ഒരു ക്ഷേമ സ്ഥാപനം നടത്തുന്നതിന് ട്രസ്റ്റിനോ സൊസൈറ്റിക്കോ സ്വന്തമായി ഭൂമിയും കെട്ടിടവും വേണമെന്ന നിയമ വ്യവസ്ഥ ലംഘിച്ചു കൊണ്ട് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നൽകുമെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.

date