Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഡിസംബര്‍ 26 മുതല്‍ 29 വരെ വയനാട് വെച്ച് നടക്കുന്ന സര്‍ഗോത്സവം കലാമേളയിലേക്ക് അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ 54 വിദ്യാര്‍ഥികളെയും എട്ടു ജീവനക്കാരെയും കൊണ്ടു പോവുന്നതിനും തിരിച്ചെത്തിക്കുന്നതിനും ടൂറിസ്റ്റ് ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ടൂറിസ്റ്റ് ബസ് ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 17 ന് വൈകീട്ട് മൂന്നു മണി വരെ സ്കൂള്‍ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 253347.

date