Skip to main content

ഡോക്ടര്‍ നിയമനം

 

പാലക്കാട് ഇ.എസ്.ഐ ആശുപത്രി/ ഡിസ്പെന്‍സറിയിലേക്ക് അസി. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസറെ താത്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസം 57525 രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. നിയമനത്തിനായുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാങ്കാവിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. താൽപര്യമുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പം സഹിതം നേരിട്ട് എത്തണം.  

date