Skip to main content

മാലിന്യമുക്ത നവകേരളം: എ.ഐ ക്യാമറ സ്ഥാപിച്ചു

 

മാലിന്യമുക്ത നവകേരളം ക്യാംപയിന്റെ ഭാഗമായി മരുതറോഡ് പഞ്ചായത്തിലെ ഗാന്ധിനഗർ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മലമ്പുഴ കനാൽസൈഡിലാണ് രണ്ടു എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചത്.  ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ,  വാർഡ് മെമ്പർ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date