തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ) സ്ഥാനാർഥി അരുൺ ദേവ് 4022 വോട്ടുകൾ നേടി ജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ഷൈൻകുമാർ (ഷൈൻ മങ്കടക്കാട്) 2111 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ഡി പ്രസാദ് 648 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തും എത്തി. ആകെയുള്ള 10561 വോട്ടർമാരിൽ 6781 പേർ ഉപതിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.
പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലേക്ക് (എരുവ നിയോജക മണ്ഡലം)നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ദീപക് എരുവ 575 വോട്ടുകൾ നേടി ജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ) സ്ഥാനാർഥി സി എസ് ശിവശങ്കരപിള്ള (കൊച്ചുമോൻ) 476 വോട്ടുകളും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി ബിജു ആമ്പക്കാട്ട് 391 വോട്ടുകളും നേടി.ആകെയുള്ള 1749 വോട്ടർമാരിൽ 1442 പേർ വോട്ട് ചെയ്തു.
- Log in to post comments