Skip to main content

ക്രിസ്മസ് കേക്കുമായി കുടുംബശ്രീ

വിവിധതരം കേക്കുകളെ പരിചയപ്പെടാനും മിതമായ നിരക്കില്‍ വാങ്ങിക്കാനും എം.ഇ.ആര്‍.സി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കേക്ക് ഫെസ്റ്റ് ഒരുക്കുന്നു. വണ്ടൂര്‍ ബ്ലോക്കിലെ അഞ്ച് സി.ഡി.എസുകളിലെ മികച്ച കേക്ക് നിര്‍മ്മാണ യൂണിറ്റുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ പതിനഞ്ച് ഞായറാഴ്ച വൈകീട്ട് നാലിന് നടത്തുന്ന പരിപാടിയില്‍ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമൊരുക്കും. ഫെസ്റ്റിന്റെ ഭാഗമായി കേക്ക് ബുക്കിംഗ് കൗണ്ടറും പ്രവര്‍ത്തിക്കും.

date