Post Category
അംശദായം അടയ്ക്കാം
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കാനും നിലവിലുളള അംഗങ്ങളുടെ അംശദായം സ്വീകരിക്കാനും സിറ്റിങ് നടത്തുന്നു. ഡിസംബർ 16ന് മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വച്ച് മാഞ്ഞൂർ, കോതനല്ലൂർ വില്ലേജുകളുടെയും 19ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കടുത്തുരുത്തി വില്ലേജിന്റേയും 21ന് ഞീഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഞീഴൂർ വില്ലേജിന്റെയും 28ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുട്ടുചിറ വില്ലേജിന്റെയും സിറ്റിങ് നടത്തും. അംശദായം അടയ്ക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുളളവർ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0481 2585604.
date
- Log in to post comments