Post Category
ഭർതൃമാതാവിന്റെ മരണ സർട്ടിഫിക്കറ്റ് ഒരാഴ്ചക്കകം : ഗീതാകുമാരിക്ക് ആശ്വാസമായി അദാലത്ത്
അറിവില്ലായ്മ കൊണ്ട് പറ്റിയ കാലതാമസം കല്ലയം സ്വദേശി ഗീതാകുമാരിക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കിയത്. 17 വർഷം മുൻപ് മരണപ്പെട്ട ഭർതൃമാതാവ് ഗൗരിക്കുട്ടിയമ്മയുടെ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായ അറിവ് ഗീതാകുമാരിക്കോ ഭർത്താവ് രാമചന്ദ്രൻ നായർക്കോ ഇല്ലായിരുന്നു. മരണം നടന്ന് 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
2007ൽ മരണപ്പെട്ട ഗൗരിയമ്മയുടെ മരണസർട്ടിഫിക്കറ്റിനായി കരുതലും കൈത്താങ്ങും നെടുമങ്ങാട് താലൂക്ക് അദാലത്തിൽ അപേക്ഷ നൽകിയ ഗീതാകുമാരിക്ക് അനുകൂലമായി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ നടപടിയ്ക്ക് ഉത്തരവിട്ടു. ഒരാഴ്ചക്കകം മരണസർട്ടിഫിക്കറ്റ് നൽകാനാണ് മന്ത്രിയുടെ നിർദേശം.
date
- Log in to post comments