Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഇ ഗ്രാന്‍ഡ് പോര്‍ട്ടല്‍, പി.എഫ്.എം.എസ്, നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേന അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഇ ഗ്രാന്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് ജാതി, മതം, വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10% അധിക തുക ലഭിക്കും. അപേക്ഷകരുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കേണ്ടതും സ്ഥാപനത്തില്‍ നിന്ന് ഈ ഗ്രാന്‍ഡ് ലോഗിനിലെ പ്രത്യേക ഓപ്ഷന്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യേണ്ടതുമാണ്. 2025 ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

date