ലിറ്ററസി ക്ലാസ് നോഡല്‍ ഓഫീസര്‍ക്കായി ശില്പശാല
ജനാധിപത്യപ്രക്രിയയില്‍ പുതിയ തലമുറയുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളിലെ നോഡല്‍ ഓഫീസര്‍മാരായ അധ്യാപകര്‍ക്കുളള ഏകദിന പരിശീലന പരിപാടി ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അരാഷ്ട്രീയതയ്‌ക്കെതിരെയും ജനാധിപത്യ പ്രക്രിയകളോടുളള വിമുഖതയ്‌ക്കെതിരെയും ബോധവല്‍ക്കരണം നടത്തി. ജനാധിപത്യത്തിന്റെ ശാക്തീകരണത്തില്‍ വലിയ ഉത്തരവാദിത്തമാണ് അധ്യാപകര്‍ക്ക് നിര്‍വഹിക്കാനുളളതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തെരഞ്ഞെടുപ്പ് വിഭാഗം ഡെ.കളക്ടര്‍ എ.കെ.രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍.എസ്, സജീവന്‍ ടി.വി, അജിത്.കെ, വിനോദ് ടി.കെ, ബിനുവിജയന്‍, ശ്രീജ എന്നിവര്‍ പരിശീലനത്തിനു നേത്യത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ്:
- Log in to post comments