Skip to main content

ഡിപ്ലോമ കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സ്‌കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമയ്ക്ക് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്ന് മാസവുമാണ് കാലാവധി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കില്‍ ഡിസംബര്‍ 31 മുമ്പായി ലഭിക്കണം. വെബ്സൈറ്റ്: www.srccc.in, ഫോണ്‍: 8891234401, 8590232295, 9496527235, 9847755506

date