കുടുംബശ്രീ ബ്ലോക്ക്തല സംയോജിത ശില്പശാല
കുടുംബശ്രീ ജില്ലാമിഷന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിനൂരിന്റെ അധ്യക്ഷതയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ സംയോജിത ഇടപെടലുകളിലൂടെ നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, അസിസ്റ്റന്റ് ജില്ലാമിഷന് കോര്‍ഡിനേറ്റര്‍മാരായ പ്രകാശന് പാലായി, സി ഹരിദാസന്, ഹരിദാസന് ഡി, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ പദ്ധതികളും സംയോജന സാധ്യതകളും എന്ന വിഷയത്തില്‍ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന് അവതരണം നടത്തി. അസിസ്റ്റന്റ് ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ജോസഫ് പി സ്വാഗതം പറഞ്ഞു.
- Log in to post comments