Skip to main content

റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശിക; താലൂക്ക് തല ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നു

റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികകള്‍ പരാമാവധി ഇളവ് നല്‍കി തീര്‍പ്പാക്കുന്നതിനായി താലൂക്ക് തലത്തില്‍ ബാങ്ക് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കാസര്‍കോട് താലൂക്കില്‍ ഡിസംബര്‍ 16 ന്  ഉച്ചക്ക് രണ്ടിന് ആദൂര്‍ വില്ലേജില്‍ കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഹാളിലും, മധൂര്‍, കുഡ്ലു വില്ലേജുകളില്‍ മധൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 17 ന് രാവിലെ പത്തിന് അഡൂര്‍, ദേലംപാടി വില്ലേജുകളില്‍ ദേലംപാടി ഗ്രാമപഞ്ചായത്ത് ഹാളിലും, ചെങ്കള, പാടി വില്ലേജുകളില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് ഹാളില്‍ മുളിയാര്‍ വില്ലേജില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാളിലും, നെട്ടണിഗെ വില്ലേജില്‍ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 18 ന് രാവിലെ പത്തിന് ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍ വില്ലേജുകളില്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഹാളിലും, കാസര്‍കോട്, തളങ്കര വില്ലേജുകളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളിലും, തെക്കില്‍, കളനാട് വില്ലേജുകളില്‍ ചെമ്മമനാട് ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 19 ന് രാവിലെ പത്തിന് ബദിയടുക്ക, ബേള, നീര്‍ച്ചാല്‍ വില്ലേജുകളില്‍ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഹാളിലും കുമ്പഡാജെ വില്ലേജില്‍ കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 20 ന് രാവിലെ പത്തിന് ബേഡഡുക്ക, മുന്നാട്, കൊളത്തൂര്‍ വില്ലേജുകളില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും.

മഞ്ചേശ്വരം താലൂക്കില്‍ ഡിസംബര്‍ 16 ന്  ഉച്ചക്ക് രണ്ടിന് ബാഡൂര്‍, എടനാട് വില്ലേജുകളില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടക്കും. ഡിസംബര്‍ 17 ന് രാവിലെ പത്തിന് ബായാര്‍, കയ്യാര്‍,  പൈവളികെ വില്ലേജുകളില്‍ പൈവളികെ ഗ്രാമപഞ്ചായത്ത് ഹാളിലും, ഇച്ചിലങ്കോട്, ഉപ്പള വില്ലേജുകളില്‍ മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 18 ന് രാവിലെ പത്തിന് ബംബ്രാണ, കോയിപ്പാടി വില്ലേജുകളില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളിലും, കടമ്പാര്‍, മീഞ്ച വില്ലേജുകളില്‍ മീഞ്ച ഗ്രാമ പഞ്ചായത്ത്് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 19 ന് രാവിലെ പത്തിന് എന്‍മകജെ, കാട്ടുകുക്കെ, പഡ്രെ, ഷേണി വില്ലേജുകളില്‍ എന്‍മകജെ ഗ്രാമ പഞ്ചായത്ത് ഹാളിലും കൊടലമൊഗറു, വോര്‍ക്കാടി വില്ലേജുകളില്‍ വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 20ന് ഹൊസബെട്ടു, കുഞ്ചത്തൂര്‍ വില്ലേജുകളില്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും.

ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍  ഡിസംബര്‍ 17 ന് രാവിലെ 10.30 ന് പിലിക്കോട്, കൊടക്കാട് വില്ലേജുകളില്‍ പിലിക്കോട് വില്ലേജ് ഓഫീസിലും, കോട്ടിക്കുളം, ഉദുമ, ബാര വില്ലേജുകളില്‍ ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അദാലത്ത് നടക്കും. ഡിസംബര്‍ 18 ന് രാവിലെ 10.30 ന് പള്ളിക്കര, പനയാല്‍ വില്ലേജുകളില്‍ പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ഹാളിലും, കയ്യൂര്‍, ക്ലായിക്കോട്, ചീമേനി  വില്ലേജുകളില്‍ കയ്യൂര്‍ വില്ലേജ് ഓഫീസിലും അദാലത്ത് നടക്കും. ഡിസംബര്‍ 19 ന് രാവിലെ 10.30 ന് പുല്ലൂര്‍, പെരിയ വില്ലേജുകളില്‍ പെരിയ വില്ലേജ് ഓഫീസിലും പേരോല്‍, നീലേശ്വരം വില്ലേജുകളില്‍ നീലേശ്വരം വില്ലേജ് ഓഫീസിലും അദാലത്ത് നടക്കും. ഡിസംബര്‍ 20 ന് രാവിലെ 10.30 ന് അജാന്നൂര്‍, ചിത്താരി, മടിക്കൈ, അമ്പലത്തറ, ബല്ല, ഹൊസ്ദുര്‍ഗ്ഗ്, പുതുക്കൈ, കാഞ്ഞങ്ങാട് വില്ലേജുകളില്‍ ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകളില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗണ്‍ ഹാള്‍ തൃക്കരിപ്പൂരിലും അദാലത്ത് നടക്കും. ഡിസംബര്‍ 21 ന് രാവിലെ 10.30 ന് തുരുത്തി, ചെറുവത്തൂര്‍ വില്ലേജുകളില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയം ചെറുവത്തൂരിലും, ഉദിനൂര്‍, പടന്ന, വിലയപറമ്പ വില്ലേജുകളില്‍ പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലും അദാലത്ത് നടക്കും.

വെള്ളരിക്കുണ്ട് താലൂക്കില്‍ ഡിസംബര്‍ 16 ന് രാവിലെ 10.30 ന് ബളാല്‍, മാലോത്ത് വില്ലേജുകളില്‍ വെള്ളിക്കുണ്ട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടക്കും. ഡിസംബര്‍ 17 ന് രാവിലെ 10.30 ന് ഭീമനടി, വെസ്റ്റ് എളേരി വില്ലേജുകളില്‍ വില്ലേജ് ഓഫീസ് ഭീമനടിയിലും , പനത്തടി വില്ലേജില്‍ വില്ലേജ് ഓഫീസ് പനത്തടിയിലും അദാലത്ത് നടക്കും. ഡിസംബര്‍ 18 ന് രാവിലെ 10.30 ന് ചിറ്റാരിക്കാല്‍, പാലാവയല്‍ വില്ലേജുകളില്‍ വില്ലേജ് ഓഫീസ് ചിറ്റാരിക്കാലിലും, കോടോത്ത്, ബേളൂര്‍, തായന്നൂര്‍  വില്ലേജുകളില്‍ വില്ലേജ് ഓഫീസ് ബേളൂരിലും അദാലത്ത് നടക്കും. ഡിസംബര്‍ 19 ന് രാവിലെ 10.30 ന് കള്ളാര്‍ വില്ലേജില്‍ വില്ലേജ് ഓഫീസ് കള്ളാറില്‍ അദാലത്ത് നടക്കും. ഡിസംബര്‍ 20 ന് രാവിലെ 10.30 ന് കിനാനൂര്‍, കരിന്തളം, പരപ്പ വില്ലേജുകളില്‍ വില്ലേജ് ഓഫീസ് പരപ്പയില്‍ അദാലത്ത് നടക്കും.

date