ക്വട്ടേഷന്‍ ക്ഷണിച്ചു
നവംബര്‍ 13 ന് ചേലക്കര നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തൃശ്ശൂര്‍ ജില്ലയിലെ തലപ്പിളളി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ചേലക്കര മണ്ഡലത്തിലെ തലപ്പിള്ളി താലൂക്കില്‍ നടത്തുന്ന പോളിംഗ് റിഹേഴ്സല്‍ ക്ലാസ്സ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സെറ്റിംഗ്, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, സ്ട്രോങ് റൂമുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, മീഡിയ റൂം എന്നിവിടങ്ങളില്‍ ബാരിക്കോഡ്, ടാര്‍പ്പായ പന്തല്‍, ടിന് ഷീറ്റ് പന്തല്‍, തുണി പന്തല്‍, പ്ലൈവുഡ് കൊണ്ടുളള തട്ട്, അറേബ്യന്‍ ടെന്റ്, റെഡ് കാര്‍പ്പറ്റ് തുടങ്ങിയവ ക്രമീകരിക്കുന്നതിനായി ലൈസന്‍സ് ഉളളവരില്‍ നിന്നും അംഗീകൃത മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 2024 ഒക്ടോബര്‍ 29 ന് ഉച്ചതിരിഞ്ഞ് 3 നകം കളക്ട്രേറ്റില്‍ ലഭിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ '061 ചേലക്കര നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പ് 2024 (പന്തല്‍)' എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് 4 ന് ക്വട്ടേഷന്‍ നല്കിയവരുടെയോ അവര്‍ അധികാരപ്പെടുത്തിയവരുടേയോ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കളക്ട്രേറ്റിലെ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2361063.
- Log in to post comments