ക്വട്ടേഷന്‍ ക്ഷണിച്ചു
നവംബര്‍ 13 ന് ചേലക്കര നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തൃശ്ശൂര്‍ ജില്ലയിലെ തലപ്പിളളി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ചേലക്കര മണ്ഡലത്തിലെ തലപ്പിള്ളി താലൂക്കില്‍ നടത്തുന്ന പോളിംഗ് റിഹേഴ്സല്‍ ക്ലാസ്സ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സെറ്റിംഗ്, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, സ്ട്രോങ് റൂമുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ ശബ്ദം, വെളിച്ചം, ഫാന്‍, ജനറേറ്റര്‍ തുടങ്ങിയവ ക്രമീകരിക്കുന്നതിനായി ലൈസന്‍സ് ഉളളവരില്‍ നിന്നും അംഗീകൃത മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 2024 ഒക്ടോബര്‍ 29 ന് ഉച്ചതിരിഞ്ഞ് 3 നകം കളക്ട്രേറ്റില്‍ ലഭിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ '061 ചേലക്കര നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പ് 2024 (ഇലക്ട്രിഫിക്കേഷന്)'' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷന്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് 4 ന് ക്വട്ടേഷന്‍ നല്കിയവരുടെയോ അവര്‍ അധികാരപ്പെടുത്തിയവരുടേയോ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കളക്ട്രേറ്റിലെ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2361063.
- Log in to post comments