ഇഞ്ചമുടി ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
നാട്ടിക നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതി 2021-22, 23-24 ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇഞ്ചമുടി ജനകീയാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിര്‍വ്വഹിച്ചു. 2021 ല്‍ ശോചനീയാവസ്ഥയിലായ കെട്ടിടം നിര്‍മ്മിക്കണമെന്നത് ജനകീയ ആവശ്യമായിരുന്നു.
2021 ല്‍ സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ ഉടനടി ഫണ്ട് അനുവദിക്കുകയായിരുന്നു. 45 ലക്ഷം രൂപയില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
സി.സി മുകുന്ദന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ് നജീബ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെജീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.പി ശ്രീദേവി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ശ്രീജിത്ത് ഹരിദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments