Skip to main content

അപേക്ഷ ക്ഷണിച്ചു

വിഴിഞ്ഞം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്.  

2021-ലോ അതിന് ശേഷമോ ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്കാണ് ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ പ്രവേശനത്തിന് അവസരം. ആദ്യ രണ്ടുമാസത്തെ ക്ലാസുകള്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കിലും ശേഷമുള്ള നാല് മാസത്തെ ക്ലാസുകളും ആറ് മാസത്തെ ട്രെയിനിങും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലുമാണ് നടക്കുന്നത്.

കോഴ്സ് ഫീസ് 14,514 രൂപ. താത്പര്യമുള്ളവര്‍ക്ക്  https://asapkerala.gov.in/course/marine-structural-fitter/ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.asapkerala.gov.in, 9495999697.

date