ജനങ്ങള്‍ക്കൊപ്പം കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍; ജില്ലയിലെ പരാതിപരിഹാര അദാലത്ത് സമാപിച്ചു
ജനങ്ങള്‍ക്കൊപ്പം കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍ എന്നും കൂടെ ഉണ്ടാവുമെന്ന് വ്യക്കമാക്കി ജില്ലയിലെ പരാതിപരിഹാര അദാലത്ത് സമാപിച്ചു. ഡിസംബര്‍ 31ന് ആരംഭിച്ച അദാലത്തിലെ അവസാന പരിപാടി പുനലൂരിലെ ചെമ്മന്തൂര്‍ സി കൃഷ്ണപിള്ള സാംസ്കാരിക ഹാളില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പരാതികളുടെ എണ്ണ്തതില് കുറവ് വന്നതായി മന്ത്രി പറഞ്ഞു. റവന്യൂ, തദ്ദേശ, വനം, തീരദേശം തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രത്യേക അദാലത്തുകളും നടത്തിയിരുന്നു. പല ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളുടെ ഇടയിലേക്ക് വരുന്ന രീതിയിലാണ് അദാലത്ത് സംഘടിപ്പിച്ചത്. രാഷ്ട്രീയകക്ഷി ഭേദമന്യേ ഏവരുടെയും സഹകരണത്തോടെയും കൂട്ടായ്മയുടെയയും ഫലമാണ് അദാലത്തില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. പി.എസ് സുപാല്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷ കെ പുഷ്പലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.നൗഷാദ്, ആര്യ ലാല്‍, ജി അജിത്ത്, ലൈല ബീവി, സുജാ തോമസ്, കെ ശശിധരന്, ആര് ലതികമ്മ, എം ജയശ്രീ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ ഡി എം ജി നിര്‍മ്മല്‍ കുമാര്‍, പുനലൂര്‍ ആര്.ഡി.ഒ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments