Skip to main content

കുടിവെള്ള ബില്ലില്‍ അധിക തുക; പരിഹാരം നിര്‍ദ്ദേശിച്ച് മന്ത്രി

അധിക തുകയായി വന്ന കുടിവെള്ള ബില്ല് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഏരൂര്‍ സ്വദേശിനി പുനലൂര്‍ താലൂക്ക് തല അദാലത്തിന് എത്തിയത്. ഏരൂര്‍ - പനയം റോഡ് ടാറിങ് നടക്കുന്ന സമയത്ത് ഇവര്‍ക്ക് കുടിവെള്ള വിതരണം നടത്തിയിരുന്നില്ല. ഈ കാലയളവില്‍ കുറച്ചു വെള്ളം മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ. എന്നിട്ടും 6472 രൂപയുടെ ബില്ല് തുക വന്നെന്നാണ് പരാതി. ഇത്രയും തുക അടയ്ക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തതിനാല്‍ കുടിവെള്ള കണക്ഷന്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബില്ലില്‍ തീര്‍പ്പ് കല്‍പ്പിച്ച് കുടിവെള്ള കണക്ഷന്‍ പുനസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. അപേക്ഷ പരിഗണിച്ച മന്ത്രി ജെ ചിഞ്ചുറാണി ജനുവരി 18 ന് നടക്കുന്ന ആര്‍. ആര്‍ അദാലത്തില്‍ തുക കുറച്ചു നല്‍കാനും തവണ വ്യവസ്ഥകളാക്കി തുക അടയ്ക്കാന്‍ സംവിധാനമൊരുക്കാനും  വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

date