നിര്‍മാണത്തിനിടെ മഴയില്‍ വീടിന്റെ അടിത്തറ തകര്‍ന്നു; സഹായം തേടി വയോധിക അദാലത്തില്‍
പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ അനുവദിച്ച തുകകൊണ്ട് വീട് നിര്‍മിക്കുന്നതിനിടെ കനത്ത മഴയില്‍ അടിത്തറ തകര്‍ന്ന് മണ്ണടക്കം ഒലിച്ചു പോയെന്നും പ്രവൃത്തി മുടങ്ങിയതിനാല്‍ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ഥനയുമായി 70കാരി അദാലത്തില്‍.
2019ല്‍ പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ ഒന്നാം ഗഡുവായി അനുവദിച്ച 40,000 രൂപ ഉപയോഗിച്ചാണ് മൂന്നര സെന്റ് ഭൂമിയില്‍ വീടിന്റെ പ്രവൃത്തി തുടങ്ങിയത്. എന്നാല്‍, കനത്ത മഴയില്‍ അടിത്തറ തകരുകയും കല്ലും മണ്ണും സമീപ വീട്ടില്‍ പതിക്കുകയും ചെയ്തു. നിര്‍മാണ പുരോഗതി അറിയിക്കാത്തതിനാല്‍ അനുവദിച്ച തുക തിരിച്ചടക്കാന്‍ നഗരസഭ അറിയിപ്പ് നല്‍കി. ഇതോടെ, വീട് നിര്‍മാണം മുടങ്ങിയെന്നും വിധവയായ തനിക്ക് തുക തിരിച്ചടക്കാന്‍ നിവൃത്തിയില്ലെന്നും ഹൃദയരോഗം ബാധിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ലെന്നും ബന്ധുവീട്ടിലാണ് താമസമെന്നും അവര്‍ മന്ത്രിയെ അറിയിച്ചു. നല്‍കി. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും സ്റ്റേറ്റ് മിഷനില്‍ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു നഗരസഭ അധികൃതരുടെ മറുപടി. തുക തിരിച്ചടക്കുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദാലത്തിനെത്തി മന്ത്രി കെ.എന്‍ ബാലഗോപാലിനോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ അപേക്ഷ പരിശോധിച്ച് ബാധ്യത ഒഴിവാക്കുന്നത് പരിഗണിക്കാന്‍ മന്ത്രി എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി.
- Log in to post comments