Skip to main content

ജില്ലാതല കേരളോത്സവം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ചടയമംഗലം ബ്ലോക്കിന്

     ജില്ലാതല കേരളോത്സവം 379 പോയിന്റോടെ ചടയമംഗലം ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായി. മുഖത്തല ബ്ലോക്കില്‍ നിന്നുള്ള ആനന്ദ് ഭൈരവ് ശര്‍മ്മ കലാപ്രതിഭയും ചവറ ബ്ലോക്കില്‍ നിന്നുള്ള അഭി ലക്ഷ്മി കലാതിലകവുമായി. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. മികച്ച വിധിനിര്‍ണയം ഉറപ്പ് വരുത്തിയാണ് കേരളോത്സവം സംഘടിപ്പിച്ചതെന്നും സംസ്ഥാന കേരളോത്സവത്തില്‍ ജില്ലയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ മികവുറ്റ പ്രതിഭകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
       
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍.രശ്മി, അഡ്വ സിപി സുധീഷ് കുമാര്‍, പ്രിജി ശശിധരന്‍, ആശാ ദേവി, യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബിന്ദു, ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് മാരായ കബീര്‍ദാസ്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date