Post Category
കൊട്ടാരക്കര സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് പുതിയ ബസ്
കൊട്ടാരക്കര സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ബസിന്റെ ഫ്‌ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. നഴ്‌സിംഗ് കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വനജ രാജീവ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഉണ്ണികൃഷ്ണ മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
date
- Log in to post comments