രാജ്യാന്തര ഊർജ മേള: ഓൺലൈൻ മെഗാ ക്വിസ് സംഘടിപ്പിക്കും
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7, 8, 9 തീയതികളിൽ ജില്ലയിൽ നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പ്രായഭേദമന്യേ എല്ലാവർക്കും മത്സരിക്കാ൦.
മെഗാക്വിസിൽ ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.quiz.iefk.in എന്ന പോർട്ടലിലൂടെയോ മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്. ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2ന് വൈകീട്ട് 3 മണിക്ക് നടക്കും. വിജയികൾ ഫെബ്രുവരി 9ന് ഐ ഇ എഫ് കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും.
പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 26. ഫോൺ: 0471-2594922
- Log in to post comments