Skip to main content

രാജ്യാന്തര ഊര്‍ജ മേള: ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കും

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7, 8, 9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായക്കാര്‍ക്കും മത്സരിക്കാവുന്ന ക്വിസില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, www.quiz.iefk.in എന്ന പോര്‍ട്ടലിലൂടെയോ രജിസ്‌ട്രേഷന്‍ നടത്താം. ഊര്‍ജം, പൊതുവിജ്ഞാനം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാകും ഉണ്ടാവുക
ആദ്യഘട്ട മത്സരം ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നിന് നടക്കും. ഇതിലെ വിജയികള്‍ ഫെബ്രുവരി ഒമ്പതിന് ഐ.ഇ.എഫ്.കെ വേദിയില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം വിജയികള്‍ക്ക് ലഭിക്കും. മറ്റു വിജയികള്‍ക്ക്   പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി - ജനുവരി 26.   ഫോണ്‍:     0471-2594922. emck@keralaenergy.gov.in.

date