Skip to main content

വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര: ക്വട്ടേഷന്‍ ക്ഷണിച്ചു

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള ‘സുന്ദര സായാഹാനം' ഉല്ലാസയാത്രക്ക് (ഒരു ദിവസ യാത്ര-ഭക്ഷണം ഉള്‍പ്പെടെ) തയാറുള്ള ട്രാവല്‍ ഏജന്‍സികളില്‍നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ചെന്ന് ആളുകളെ കയറ്റുകയും തിരിച്ചെത്തിക്കുകയും വേണം. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് കന്യാകുമാരി വരെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയി തിരികെ വരാന്‍ 49 സീറ്റുള്ള ടൂറിസ്റ്റ് ബസായിരിക്കണം. ആകെ ഏഴ് ട്രിപ്പുകളാണ് വേണ്ടത്. ജനുവരി 23 ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2504411, 8281999106.

date