Skip to main content

ഇന്‍കുബേഷന്‍ സെന്റര്‍: അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) അങ്കമാലിയിലെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എം.എസ്.എം.ഇകള്‍ക്കും അപേക്ഷിക്കാം.
ഇന്‍കുബേഷനായി 21 ക്യുബിക്കിള്‍ സ്പേസുകളാണ് അത്യാധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ജി.എസ്.ടിക്ക് പുറമെ പ്രതിമാസം 5,000 രൂപയാണ് ഒരു ക്യുബിക്കിളിനുള്ള സര്‍വീസ് ചാര്‍ജ്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി https://shorturl.at/czCKf ല്‍ ജനുവരി 31നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9446047013, 7994903058.

date