Skip to main content

പുനരധിവാസത്തിന് 2.75 ലക്ഷം അനുവദിച്ചു

 

ഗാര്‍ഹിക അതിക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയരായ സ്ത്രീകളുടെ പുനരധിവാസത്തിന് 2,75,000 രൂപ അനുവദിച്ചു. 11 സ്ത്രീകള്‍ക്കായാണ് തുക അനുവദിച്ചിട്ടുളളത്. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായുളള ജില്ലാതല മോണിറ്ററിംഗ് ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് തുക അനുവദിച്ചത്. കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ അവലോകനം ചെയ്തു. വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. എന്‍ ശ്രീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ലറ ഗവ. മഹിളാ മന്ദിരം സൂപ്രണ്ട് ബിനു ജോണ്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സോഫിമോള്‍ വി. ജി, വനിതാ സെല്‍ എസ്.ഐ അനില കുമാരി കെ.എസ്, സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ചന്ദ്രബോസ് പി. പി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി. എന്‍ വിദ്യാധരന്‍ എന്നിവര്‍ പങ്കെടുത്തു. 

                                                      (കെ.ഐ.ഒ.പി.ആര്‍-2029/18)

date