യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
യോഗ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ
യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ പ്രവേശനം നേടാം. വിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -33 വിലാസത്തിലും www.srccc.in, https://app.srccc.in/register വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 04712325101, 8281114464. കടപ്പാക്കടയിലെ യോഗ അസോസിയേഷന്‍ ഓഫ് കേരളയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 8547052494.
(പി.ആര്‍.കെ നമ്പര്‍ 184/2025)
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ്ടു യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം ലഭിക്കും. അപേക്ഷകള്‍ https://app.srccc.in/register മുഖേന ജനുവരി 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33, www.srccc.in. ഫോണ്‍: 04712325101, 8281114464.
മൈലക്കാട് നേച്ചര്‍ യോഗ സെന്റര്‍ (9995813468), പരവൂര്‍ അക്കാദമി ഫോര്‍ ഇന്നവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ് (9446559212), കൊല്ലം ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍ (9447958223), കൊട്ടാരക്കര യോഗിക് ലൈഫ് യോഗ സെന്റര്‍ (8075716692), കൊട്ടാരക്കര അരോമ യോഗ സെന്റര്‍ (9037619045), അഞ്ചല്‍ ഭാരതീയ യോഗ അക്കാദമി (9747980039), കൊല്ലം പ്രാണ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍ (9446743100, 9447336144) എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍.
(പി.ആര്‍.കെ നമ്പര്‍ 187/2025)
- Log in to post comments