Skip to main content

ഡീലിമിറ്റേഷന്‍ കമീഷന്‍ ഹിയറിങ്

ഡീലിമിറ്റേഷന്‍ കമീഷന്‍ കരട് നിര്‍ദേശങ്ങളില്‍ ലഭ്യമായ ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ എന്നിവ തീര്‍പ്പാക്കാന്‍ ജനുവരി 28ന് രാവിലെ ഒമ്പത് മുതല്‍ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ പബ്ലിക് ഹിയറിങ് നടത്തും. വാര്‍ഡ്/മണ്ഡല വിഭജന നിര്‍ദേശങ്ങളില്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ സമര്‍പ്പിച്ചവര്‍ക്കാണ് ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അവസരം. മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചവരില്‍നിന്ന് ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കിയ സമയക്രമമനുസരിച്ചാകും വിചാരണ. ബന്ധപ്പെട്ടവര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍ 193/2025)

 

date