Skip to main content

വാച്ച്മാന്‍ അഭിമുഖം 

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ ഓഫീസിനു കീഴിലുള്ള വടകര, പുതുപ്പാടി, കുന്ദമംഗലം, ഈസ്റ്റ്ഹില്‍, പൂളക്കടവ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. ജില്ലയില്‍ സ്ഥിരതാമസക്കാരും ഏഴാം ക്ലാസ്സ് വിജയിച്ചവരുമായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഡിഗ്രി പാസ്സായവര്‍ പങ്കെടുക്കേണ്ടതില്ല. ജോലി സമയം രാവിലെ 10 മുതല്‍ 5 വരെയും, വൈകുന്നേരം 5 മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 10 വരെയും രണ്ട് ഷിഫ്റ്റുകളിലായിരിക്കും. 
        ഉദ്യോഗാര്‍ത്ഥികള്‍ 2018 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും 41 വയസ്സ് കവിയാത്തവരുമായിരിക്കണം. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യോഗ്യത, വയസ്സ്, ജാതി തുടങ്ങിയ രേഖകളുടെ പകര്‍പ്പു സഹിതം സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസില്‍ ഈ മാസം  25 ന് രാവിലെ 10 മണിക്കു അഭിമുഖത്തിനു എത്തണം.  പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന കായികക്ഷമത കൂടി കണക്കിലെടുത്തായിരിക്കും നിയമനം. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത അനുവദിക്കില്ല. ഫോണ്‍ - 0495 2376364.

 

date