Skip to main content

ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ഒരു ഭവന നിർമാണ പദ്ധതി സർക്കാർ നിബന്ധനകൾക്ക് വിധേയമായി നടപ്പിലാക്കുന്നു. അപേക്ഷാ ഫോമുകൾ ഫെബ്രുവരി ഒന്നു മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകൾ വഴി വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾക്കൊപ്പം മാർച്ച് 31 ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളുമായി ബന്ധപ്പെടുക.

പി.എൻ.എക്സ് 436/2025

date