Skip to main content

ബോധവല്‍ക്കരണ സെമിനാര്‍ നടത്തും

കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി സൈനിക ക്ഷേമ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെയും സ്‌കീമുകളുടെയും കൂടാതെ പെന്‍ഷന്‍,  പാര്‍ട്ട് II ഓഡര്‍ വിവിധ സ്‌ക്കോളര്‍ഷിപ്പുകള്‍ മുതലായവ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. സെമിനാറില്‍  ജില്ലയിലെ വിമുക്ത ഭടന്മാരും, അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04994256860.

date