Skip to main content

കുടിവെള്ള വിതരണം മുടങ്ങും

വോര്‍ക്കാടി പഞ്ചായത്തിലെ ആനക്കല്ല് വാട്ടര്‍ അതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 30, 31 തീയതികളില്‍ വോര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുമെന്നും ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേരള വാട്ടര്‍ അതോറിറ്റി ഡബ്ല്യു.ഇ.എസ്.പി സബ് ഡിവിഷന്‍, കാസര്‍കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date