Skip to main content

30ന് ഫോട്ടോ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും ജനുവരി 30-ന് മുനിസിപ്പല്‍ ലൈബ്രറിയില്‍ നടത്തും. ഫോട്ടോ പ്രദര്‍ശനം രാവിലെ 10 ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ദി മേക്കിങ്ങ് ഓഫ് ദി മഹാത്മ എന്ന സിനിമ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം തയ്യാറാക്കിയ മലയാളം സബ് ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കും.

date