30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്
സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.
വിജ്ഞാപനം നാളെ (ജനുവരി 30 വ്യാഴാഴ്ച) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഫെബ്രുവരി ആറ് വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് നടത്തും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.
വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 60617 വോട്ടർമാരാണുള്ളത്. 28530 പുരുഷന്മാരും 32087 സ്ത്രീകളും. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.
നാമനിർദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക കോർപ്പറേഷനിൽ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും, ബ്ളോക്ക്പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനതീയതി മുതൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ (ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ) ചുവടെ
|
ക്രമ നമ്പർ |
ജില്ല |
തദ്ദേശ സ്ഥാപനത്തിന്റെ നമ്പരും പേരും |
നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും |
|
1 |
തിരുവനന്തപുരം |
സി 01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ |
79 ശ്രീവരാഹം |
|
2 |
തിരുവനന്തപുരം |
ജി 17 കരുംകുളം ഗ്രാമപഞ്ചായത്ത് |
18 കൊച്ചുപള്ളി |
|
3 |
തിരുവനന്തപുരം |
ജി 34 പൂവച്ചൽ ഗ്രാമപഞ്ചായത്ത് |
05 പുളിങ്കോട് |
|
4 |
തിരുവനന്തപുരം |
ജി 52 പാങ്ങോട് ഗ്രാമപഞ്ചായത്ത് |
01 പുലിപ്പാറ |
|
5 |
കൊല്ലം |
എം 87 കൊട്ടാരക്കര മുനിസിപ്പാലിറ്റി |
20 കല്ലുവാതുക്കൽ
|
|
6 |
കൊല്ലം |
ബി 16 അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത് |
07 അഞ്ചൽ |
|
7 |
കൊല്ലം |
ബി 17 കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് |
08 കൊട്ടറ |
|
8 |
കൊല്ലം |
ജി 02 കുലശേഖരപുരം ഗ്രാമപഞ്ചായത്ത് |
18 കൊച്ചുമാംമൂട് |
|
9 |
കൊല്ലം |
ജി 04 ക്ലാപ്പന ഗ്രാമപഞ്ചായത്ത് |
02 പ്രയാർ തെക്ക് ബി |
|
10 |
കൊല്ലം |
ജി 30 ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് |
08 പടിഞ്ഞാറ്റിൻ കര |
|
11 |
പത്തനംതിട്ട |
എം 09 പത്തനംതിട്ട മുനിസിപ്പാലിറ്റി |
15 കുമ്പഴ നോർത്ത് |
|
12 |
പത്തനംതിട്ട |
ജി 13 അയിരൂർ ഗ്രാമപഞ്ചായത്ത് |
16 തടിയൂർ |
|
13 |
പത്തനംതിട്ട |
ജി 18 പുറമറ്റം ഗ്രാമപഞ്ചായത്ത് |
01 ഗ്യാലക്സി നഗർ |
|
14 |
ആലപ്പുഴ |
ജി 33 കാവാലം ഗ്രാമപഞ്ചായത്ത് |
03 പാലോടം |
|
15 |
ആലപ്പുഴ |
ജി 36 മുട്ടാർ ഗ്രാമപഞ്ചായത്ത് |
03 മിത്രക്കരി ഈസ്റ്റ് |
|
16 |
കോട്ടയം |
ജി 26 രാമപുരം ഗ്രാമപഞ്ചായത്ത് |
07 ജി വി സ്കൂൾ വാർഡ് |
|
17 |
ഇടുക്കി |
ജി 30 വാത്തിക്കുടി ഗ്രാമപഞ്ചായത്ത് |
07 ദൈവംമേട് |
|
18 |
എറണാകുളം |
എം 22 മൂവാറ്റുപുഴ മുനിസിപ്പാലിറ്റി |
13 ഈസ്റ്റ് ഹൈസ്കൂൾ വാർഡ് |
|
19 |
എറണാകുളം |
ജി 18 അശമന്നൂർ ഗ്രാമപഞ്ചായത്ത് |
10 മേതല തെക്ക് |
|
20 |
എറണാകുളം |
ജി 54 പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് |
10 പനങ്കര |
|
21 |
എറണാകുളം |
ജി 79 പായിപ്ര ഗ്രാമപഞ്ചായത്ത് |
10 നിരപ്പ് |
|
22 |
തൃശ്ശൂർ |
ജി 07 ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് |
11 മാന്തോപ്പ് |
|
23 |
പാലക്കാട് |
ജി 44 മുണ്ടൂർ ഗ്രാമപഞ്ചായത്ത്
|
12 കീഴ്പാടം |
|
24 |
മലപ്പുറം |
ജി 27 കരുളായി ഗ്രാമപഞ്ചായത്ത് |
12 ചക്കിട്ടാമല |
|
25 |
മലപ്പുറം |
ജി 91 തിരുനാവായ ഗ്രാമപഞ്ചായത്ത് |
08.എടക്കുളം ഈസ്റ്റ് |
|
26 |
കോഴിക്കോട് |
ജി 06 പുറമേരി ഗ്രാമപഞ്ചായത്ത് |
14 കുഞ്ഞല്ലൂർ |
|
27 |
കണ്ണൂർ |
ജി 65 പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് |
03 താഴെ ചമ്പാട് |
|
28 |
കാസർഗോഡ് |
ജി 25 മടിക്കൈ ഗ്രാമപഞ്ചായത്ത് |
08 കോളിക്കുന്ന് |
|
29 |
കാസർഗോഡ് |
ജി 26 കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് |
05 അയറോട്ട് |
|
30 |
കാസർഗോഡ് |
ജി 33 കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് |
07 പള്ളിപ്പാറ |
പി.എൻ.എക്സ് 453/2025
- Log in to post comments