Skip to main content

അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കാം

2024-25 അധ്യയന വർഷത്തെ പി.ജി നഴ്സിംഗ്പി.ജി.ആയുർവേദഎൽ.എൽ.എം.ത്രിവത്സര എൽ.എൽ.ബിപഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച് ഫീസ് ഒടുക്കിയിട്ടുളള വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം.

വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ  അതാത് കോഴ്സുകളുടെ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർപാസ്‌വേഡ്‌ എന്നിവ നൽകി പ്രവേശിച്ച് 'Submit Bank Account Details' മെനു ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാം. വിവരങ്ങൾ ശരിയാണെങ്കിൽ 'Confirm'ബട്ടൻ ക്ലിക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കാം. വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ 'Edit' ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റേർഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തി സേവ് ചെയ്യണം. ശേഷം Confirmation നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന സ്ലിപ്പ് വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കാം. Confirmation നൽകാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിച്ചപ്പോൾ നൽകിയ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തന്നെ റീഫണ്ട് നൽകുന്നതാണ്. ഫെബ്രുവരി 3 ന് വൈകിട്ട് 5 മണിക്കുള്ളിൽ ഓൺലൈൻ അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.inഫോൺ: 0471 2525300.

പി.എൻ.എക്സ് 458/2025

date