Post Category
പട്ടികജാതിപട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത്
കേരള സംസ്ഥാന പട്ടികജാതിപട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികള്‍ തീര്‍പ്പാക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. തൃശ്ശൂര്‍ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പറായ ടി.കെ. വാസു, അഡ്വ. സേതുനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളള പരാതികളില്‍ പരാതിക്കാരെയും പരാതി എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കാണും. പുതിയ പരാതികളും സ്വീകരിക്കും. അദാലത്തില്‍ പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
date
- Log in to post comments