Skip to main content

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഇന്റര്‍വ്യു ഫെബ്രുവരി 5 ന്

നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുളള ആശുപത്രിയിലേക്കും ഡിസ്‌പെന്‍സറികളിലേക്കുമായുളള ജനനി പദ്ധതിയിലെ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 5 ന് രാവിലെ 9 ന് പരീക്ഷ, ഇന്റര്‍വ്യു എന്നിവ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടേയും ഒറിജിനല്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2939190.

date