ഗാന്ധി രക്തസാക്ഷിത്വദിനം; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് കളക്ടര്‍ രക്തസാക്ഷിത്വദിന സന്ദേശം നല്‍കി. അടുത്തവര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് രക്തസാക്ഷിത്വദിനം വിപുലമായ രീതിയില്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഗാന്ധിയെക്കുറിച്ചുള്ള ചിത്രം കുട്ടികളുടെ ഹൃദയത്തില്‍ പതിയാനായി കുട്ടികള്‍ക്കായി ഗാന്ധി ചിത്രരചനാമല്‍സരം, ഗാന്ധിയെക്കുറിച്ച് പറയാന്‍ കഴിയുന്ന രീതിയില്‍ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ ഗാന്ധി പ്രസംഗ മല്‍സരം, ഗാന്ധിജിയെക്കുറിച്ച് പുതിയ തലമുറക്ക് കൂടുതല്‍ അറിവു പകരുന്നരീതിയില്‍ ഗാന്ധി ക്വിസ് മല്‍സരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എ.ഡി.എം. ആശ സി എബ്രഹാം, കേരള സര്‍വോദയ മണ്ഡലം ജില്ലാ നിവേദക് എം ഡി സലീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, ഗാന്ധിസ്മൃതി മണ്ഡപസമിതി സ്ഥാപകാംഗം രാജു പള്ളിപ്പറമ്പില്‍, ബേബി പാറേക്കാടന്‍, ഗാന്ധിയന്‍ സംഘടന പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന് സർവ്വമതപ്രാർത്ഥന നടന്നു. ഗാന്ധിജയന്തി ദിനത്തിൽ സര്‍വോദയ മണ്ഡലം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് ജില്ലാ കളക്ടർ സമ്മാനദാനം നിർവഹിച്ചു. ക്വിസ് മല്‍സരം എല്‍ പി വിഭാഗത്തില്‍ എസ് സുകൃത, എസ് ഇഷാര, കെ വിനായക്, യു പി വിഭാഗത്തില്‍ മുഹമ്മദ് ഫയസ്, എസ് ശരവണ്‍, ധ്രുവ് പി പിള്ള, പ്രണവ്, എച്ച് എസ് വിഭാഗത്തില്‍ കൃഷ്ണ അശോക്, ആദില്‍ ഫൈസല്‍, ഇഷ കൃഷ്ണ എന്നിവര്‍ വിജയികളായി. പ്രസംഗമല്‍സരത്തില്‍ എല്‍ പി വിഭാഗത്തില്‍ എസ് വിനായക്, ആഗ്നേയ് പി രഞ്ജിത്ത്, എസ് ശിവ ഗംഗ, യു പി വിഭാഗത്തില്‍ മുഹമ്മദ് ഫയസ്, പ്രണവ്, എസ് ശരവണ്‍ എന്നിവരും എച്ച് എസ് വിഭാഗത്തില്‍ എസ് അക്ഷയ, ആദില്‍ ഫൈസല്‍, അശ്വിനി കണ്ണന്‍ എന്നിവര്‍ വിജയികളായി. രാവിലെ ഒമ്പത് മുതല്‍ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് കുട്ടികളും ഒട്ടേറെ സംഘടന പ്രതിനിധികളും എത്തിയിരുന്നു.
(പി.ആര്‍/എ.എല്‍.പി/294)
- Log in to post comments