Skip to main content

മാരക രോഗങ്ങള്‍ ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി വേണം: മന്ത്രി പി.പ്രസാദ്

മാരകമായ രോഗങ്ങളില്‍ നിന്നും ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്‌തേ മതിയാകൂവെന്ന്  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയുടെ "കൃഷിമുറ്റം" പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിമുറ്റം കേവലം പഞ്ചായത്തിന്റെ പദ്ധതിയല്ലെന്നും ഇത് ഓരോ വീടിന്റെയും പദ്ധതിയാണ്. 95 ശതമാനം ഭക്ഷണവും കൃഷിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുതന്നെയാണ് കൃഷിയുടെ പ്രാധാന്യവും.  ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് ഭക്ഷണത്തിനും കൃഷിക്കും തന്നെയാണെന്നും മന്ത്രി പറഞ്ഞു.
പാവല്‍, പടവലം, പീച്ചില്‍, വെണ്ട, പയര്‍, കുറ്റിപയര്‍ എന്നിങ്ങനെ മൂന്നര ലക്ഷം തൈകളാണ് സൗജന്യമായി നല്‍കുന്നത്. പതിന്നാലാം വാര്‍ഡിലെ പുഷ്പജന്‍ ഉത്തരപ്പള്ളിയുടെ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാകാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ബി. വൈ രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ഫെയ്‌സി വി ഏറനാട്, ഷീല പ്രതീഷ് ബെല്‍, രജനി രവിപാലന്‍, എ പുഷ്പവല്ലി, സി കെ. ശോഭനന്‍, കര്‍മ്മസേന കണ്‍വീനര്‍ ജി. ഉദയപ്പന്‍, ആസൂത്രണ സമിതിയംഗങ്ങളായ എം.ഡി. സുധാകരന്‍, കെ. കൈലാസന്‍, കാര്‍ഷിക വികസന സമിതിയംഗങ്ങളായ വി. പ്രസന്നന്‍ എച്ച് അഭിലാഷ്, ഷീല പാപ്പച്ചന്‍, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എസ്.പി സുജിത്ത്, കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍/എ.എല്‍.പി/296)

date