Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ സൈഫുദ്ധീന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. പുന്നപ്ര വില്ലേജിലെ പോളക്കുളം സ്വദേശികളുടെ വസ്തു കരം ഒടുക്കാനാവുന്നില്ല എന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ സിറ്റിങ്ങില്‍ ഹാജരായി കരം ഒടുക്കിയതായി അറിയിച്ചു. പുറക്കാട് സ്വദേശിയുടെ മറ്റൊരു പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചതിനാല്‍ കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിച്ചു. കായംകുളം സ്വദേശിയുടെ സാമ്പത്തികതട്ടിപ്പ് സംബന്ധിച്ച പരാതിയിലും പൊലീസ് തലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കമ്മീഷന്‍ ഇടപെടല്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.    
ചികില്‍സാ പിഴവ് സംബന്ധിച്ച് ആലപ്പുഴ സ്വദേശി നല്‍കിയ മറ്റൊരു പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സിറ്റിങ്ങില്‍ ഹാജരായി  സമര്‍പ്പിച്ചെങ്കിലും അപൂര്‍ണമായതിനാല്‍ തൊട്ടടുത്തദിവസം പൂര്‍ണ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. പരാതിക്കാരന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധരെ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  ഈ പരാതി അടക്കം
രണ്ട് പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. 
(പി.ആര്‍/എ.എല്‍.പി/299)

date